Saturday, August 21, 2010

ജോണി ലിവര്‍

പന്ത്രണ്ടാം വയസില്‍ ആത്മഹത്യയ്ക് ശ്രമിച്ച ആളായിരുന്നു ജോണി ലിവര്‍.
ബോളിവുഡ് എന്നാ അത്ഭുദ ലോകത്തിലെ ജഗതി ശ്രീകുമാര്‍ ആയ ജോണി ലിവേരിന്റെ ബാല്യകാല ജീവിതം കയ്പ് നിറഞ്ഞതായിരുന്നു.
മുംബൈയിലെ ധാരാവിയില്‍ അഞ്ചടി നീളവും അഞ്ചടി വീതിയും ഉള്ള
കൂരയില്‍ കൊടിയ ദാരിദ്ര്യത്തില്‍ കഴിഞ്ഞു കൂടുകയായിരുന്നു അഞ്ചംഗങ്ങള്‍ ഉള്ള ജോണി ലിവേരിന്റെ കുടുംബം.
മദ്യത്തിന്റെ ലഹരിയില്‍ കയറി വരുന്ന അച്ഛന്‍ അമ്മയുമായി വഴക്ക് കൂടുകയും ഉപദ്രവികുകയും ചെയ്യുന്നത് നിത്യ സംഭവമായിരുന്നു.
അന്നും വൈകുന്നേരം പതിവ് പോലെ വീട്ടില്‍ വഴക്ക് മൂത്ത് കയ്യാങ്കളി തുടങ്ങി. അമ്മയുടെ മുഖത്തെ ദൈന്യത കണ്ടപ്പോള്‍ തന്റെ നിസ്സഹായത മറക്കാനായി ജോണി ഇറങ്ങി നടന്നു.
താന്‍ പോലും അറിയാതെ കാലുകള്‍ അയാളെ റെയില്‍വേ ട്രാക്കില്‍ ആണ് എത്തിച്ചത്. തണുത്തു മരവിച്ചു കിടക്കുന്ന പാളങ്ങള്‍ ആ പന്ത്രണ്ടു കാരനെ ജീവിതത്തിന്റെ നിസ്സാരത ഓര്‍മിപ്പിച്ചു. അകലെ നിന്നും ഒരു തീവണ്ടി തനിക്കു നേരെ ചീറിപ്പാഞ്ഞു വരുന്നത് കണ്ടിട്ടും തന്റെയുള്ളില്‍ ഒരു വികാരവും തോന്നുന്നില്ലെന്നു അവനറിഞ്ഞു. മരണം പോലും ഇങ്ങിനെയുള്ള ജീവിതത്തിനെക്കാള്‍ എത്രയോ ഭേദം തന്നെ! അവന്‍ തീവണ്ടിയുടെ നേര്‍ക്ക്‌ നടന്നു
ട്രെയിന്‍ എത്താന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ജോണിയുടെ ഉള്ളില്‍ അമ്മയുടെയും സഹോദരിമാരുടെയും മുഖങ്ങള്‍ തെളിഞ്ഞു വന്നു. താനും കൂടി പോയാല്‍ പിന്നെ അവരുടെ ഗതി എന്താകും? അവരും ഇതേ മാര്‍ഗം തിരഞ്ഞെടുക്കുകയാനെങ്കിലോ?
തന്നോട് തനിക്കിത് ചെയ്യാം. പക്ഷെ.. അവരോടൊ? അവന്‍ ട്രാക്കില്‍ നിന്നും മാറി നിന്നു.
ആ നിമിഷത്തിന്റെ ചാഞ്ചല്യത്തില്‍ നിന്നും മുക്തി നേടാനായെങ്കിലും മടുപ്പും വേദനയും കൂടെത്തന്നെ ഉണ്ടായിരുന്നു.
ഇനിയെന്ത്? താല്‍ക്കാലികമായുണ്ടാക്കിയ പെട്ടി പോലുള്ള ബാര്‍ബര്‍ ഷോപ്പില്‍ ചെന്ന് ജോണി തലയും കുമ്പിട്ടു ഇരുന്നു.
അപ്പോഴാണ്‌ റേഡിയോവിലൂടെ ലതാജിയുടെ ഗാനം ഒഴുകി വന്നത്. അവരുടെ മധുര ശബ്ദം അവന്റെ വേദനയും ദുഖങ്ങളെയും തഴുകിത്തലോടി. കുറെ നേരത്തേക്ക് സുന്ദരമായ വരികളും സംഗീതവും മാത്രമായി ജോണിയുടെ ബോധ മണ്ഡലത്തില്‍. ഗാനം മനസിന്‌ സാന്ദ്വനമായി, സമാധാനമായി, താഴുകലായി മാറി.
ലോകത്തില്‍ വിഷമങ്ങള്‍ ഉണ്ടെങ്കില്‍ അതിനു പരിഹാരങ്ങളും ഉണ്ടെന്നു അവനറിഞ്ഞു. വൈരൂപ്യമുന്ടെങ്കില്‍ സൌന്ധര്യവുമുണ്ട്. നിരാശകള്‍ ഉണ്ടെങ്കില്‍ പുത്തന്‍ പ്രതീക്ഷകളും ഉണ്ടാകുന്നു...
ജീവിതം എന്നാ ഈ സമ്മാനം ഒരിക്കലും വലിച്ചെരിയില്ല എന്ന് കൊച്ചു ജോണി അന്ന് തീരുമാനിച്ചു.