Tuesday, July 29, 2008

പ്രിയ സുഹൃത്തെ, നിനക്കായി മാത്രം...

പ്രിയ സുഹൃത്തെ,

വഴിയില്ലാതിടത്ത് പുതു വഴി വെട്ടാനുള്ള ധൈര്യം ഉണ്ടായിടട്ടെ!

പൊതു ധാരയ്ക് എതിരായി ചിന്തിക്കാനുള്ള കഴിവുണ്ടാകട്ടെ!

തനിക്ക് ശരിയെന്നു തോന്നുന്നതിന് വേണ്ടി നിലകൊള്ളാനുള്ള ചങ്കുറപ്പ് ഉണ്ടാകട്ടെ!

കണ്ടുമുട്ടുന്നവരുടെയൊക്കെ ജീവിതത്തില്‍ നന്മയുടെ

നാമ്പ് മുളപ്പിക്കാനുതകുന്നതാകട്ടെ നിന്റെ സാമിപ്യം!

ആകാശത്തിലെ താരകള്‍ നിന്റെ ലക്‌ഷ്യം ആയിത്തീരട്ടെ!

നിന്റെ ചിന്തകളെ പ്രകാശത്തിന്റെ ഉന്നതിയിലേക്കു ഉയര്‍ത്തി വിടുക

കാരണം, നിന്റെ ചിന്തകളുടെ ഗതിയാണ് നിന്റെ ഭാവിയുടെ ഗതി നിയന്ത്രിക്കുന്നത്!

മുന്നോട്ടുള്ള ജീവിതം നിനക്കായി ഒരുപാടു മനോഹരവും ഉന്നതവുമായ കാര്യങ്ങള്‍

കാത്തു വച്ചിട്ടുണ്ട്!

എപ്പോഴും ഒരു പുഞ്ചിരി കൊണ്ടു ലോകത്തെ സ്വാഗതം ചെയ്യുക!

നിനക്കു എന്നും നല്ലത് വരട്ടെ!

കാല്‍പ്പാടുകള്‍



ഒരു രാത്രി ഞാന്‍ ഒരു സ്വപ്നം കണ്ടു.
കടല്‍ തീരത്ത് കൂടി ഞാന്‍ ദൈവത്തിന്റെ കൂടെ നടക്കുന്നതായിട്ടയിരുന്നു സ്വപ്നം.
ആകാശ താഴ്വരയില്‍ എന്റെ കഴിഞ്ഞു പോയ ജീവിതത്തിലെ രംഗങ്ങള്‍ ഒരു സിനിമയിലെന്നതു പോലെ തെളിഞ്ഞു തുടങ്ങി.
ഓരോ രംഗത്തിനും ഒപ്പം പൂഴിയില്‍ രണ്ടു കൂട്ടം കാല്‍പ്പാടുകള്‍ കൂടി കാണാമായിരുന്നു.
ഒന്നു എന്റേത്, മറ്റേതു ദൈവതിന്റെതും.
എന്റെ ജീവിതത്തിന്റെ അവസാനത്തെ രംഗവും കണ്ടുകഴിഞ്ഞതിനു ശേഷം പൂഴിയിലുള്ള
കാല്‍പ്പാടുകളിലേക്ക് ഞാന്‍ തിരിഞ്ഞു നോക്കി.
ജീവിത വഴിത്താരയിലെ പല ഇടങ്ങളിലും ഒരു കൂട്ടം കാല്‍പ്പാടുകള്‍ മാത്രമെ
ഉണ്ടായിരുന്നുള്ളൂ എന്ന് എനിക്ക് മനസ്സിലായി.
എന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരവും ദുര്‍ഘടവുമായ സമയങ്ങളിലാണ് ആ ഒരു കൂട്ടം കാല്‍പ്പാടുകള്‍
മാത്രം തെളിഞ്ഞു വന്നത് എന്ന് എനിക്ക് അറിയാന്‍ കഴിഞ്ഞു .
ഇത് എന്നെ വല്ലാതെ വേദനിപ്പിച്ചു.
ഞാന്‍ ദൈവത്തോട് ചോദിചു, 'പ്രഭോ, അങ്ങയുടെ പാത പിന്തുടരാന്‍ തീരുമാനിക്കുകയാണെങ്കില്‍
അവസാനം വരെ എന്നോടൊത്തു നടക്കാമെന്ന് അങ്ങ് വാക്കു തന്നിരുന്നല്ലോ.
പക്ഷെ, എന്റെ ജീവിതത്തിലെ ഏറ്റവും വിഷമം പിടിച്ച ഗട്ടങ്ങളില്‍ ഒരു കൂട്ടം കാല്‍പ്പാടുകള്‍ മാത്രമെ എനിക്ക് കാണാന്‍ കഴിയുന്നുള്ളൂ.
എനിക്ക് വിഷമം ഉണ്ടായ അവസരത്തില്‍ അങ്ങ് എന്നെ വിട്ടു പോയതെന്ത്കൊണ്ടാണെന്ന് എനിക്ക് എത്ര ചിന്തിച്ചിട്ടും ഉത്തരം കിട്ടുന്നില്ല.
ദൈവം മറുപടി പറഞ്ഞു. " എന്റെ ഏറ്റവും പ്രിയപ്പെട്ട കുഞ്ഞേ,
നിന്റെ വേദനയിലും വിഷമത്തിലും ഞാന്‍ ഒരിക്കലും നിന്നെ കൈവെടിയുകയില്ല.
നീ ഒരു കൂട്ടം കാല്‍പ്പാടുകള്‍ മാത്രം കണ്ട സമയം ഉണ്ടല്ലോ,
ആ നേരത്ത് ആയിരുന്നു നിന്നെ ഞാന്‍ എന്റെ കൈകളില്‍ എടുത്തു കൊണ്ടു നടന്നത്!"